പാലക്കാട്.മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റി കവർച്ചക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്ത പ്രതി പരേഷ് അശോക് ആംബുർലിക്ക് (നിഖിൽ അശോക് ജോഷി) കോവിഡ്. ജയിലിലേക്കു മാറ്റുന്നതിനു മുന്നോടിയായി വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ പോസ്റ്റീവായത്. പ്രത്യേക കോവിഡ് നിരീക്ഷണ സെല്ലിലേക്ക് ഇയാളെ മാറ്റിയിട്ടുണ്ട്.










