പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വര്‍ണം പൊലീസ് വീണ്ടെടുത്തു.
പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വര്‍ണം പൊലീസ് വീണ്ടെടുത്തു. വിവിധ സ്വര്‍ണ വ്യാപാരികളില്‍ നിന്നുമാണ് പൊലീസ് സ്വര്‍ണം വീണ്ടെടുത്തത്.
പ്രതികള്‍ ഏഴ് കിലോയിലധികം സ്വര്‍ണം കവര്‍ച്ച ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ബാക്കി സ്വര്‍ണം കണ്ടെത്താനായി അന്വേഷണ സംഘം മഹാരാഷ്ട്രയില്‍ തുടരുകയാണ്.
മരുത റോഡ് സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ഏഴര കിലോ സ്വര്‍ണവും 18000 രൂപയും കവര്‍ന്നത്. കോയമ്ബത്തൂര്‍ – മണ്ണുത്തി ദേശീയപാതയോരത്താണ് മരുത റോഡ് സഹകരണ റൂറല്‍ സൊസൈറ്റി ഓഫീസ്. ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത ശേഷമാണ് സ്വര്‍ണ കവര്‍ച്ച. ലോക്കറിലെ ഇരുമ്ബ് പാളികള്‍ മുറിച്ചാണ് മോഷണം നടത്തിയത്. സിസിടിവിയുടെ കേബിളുകള്‍, അലാറം കേബിളുകള്‍ എന്നിവ മുറിച്ചതിന് ശേഷമാണ് പ്രതികള്‍ മോഷണം നടത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന മെമ്മറി കാര്‍ഡും നഷ്ടപ്പെട്ടിരുന്നു.
സത്താറയില്‍ വിവിധ സ്വര്‍ണ വ്യാപാരികളില്‍ നിന്നുമാണ് പൊലീസ് സ്വര്‍ണം വീണ്ടെടുത്തത്.
പ്രതികള്‍ ഏഴ് കിലോയിലധികം സ്വര്‍ണം കവര്‍ച്ച ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ബാക്കി സ്വര്‍ണം കണ്ടെത്താനായി അന്വേഷണ സംഘം മഹാരാഷ്ട്രയില്‍ തുടരുകയാണ്.
സഹകരണ റൂറല്‍ സൊസൈറ്റിയില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് ഏഴര കിലോ സ്വര്‍ണവും 18000 രൂപയും