പാലക്കാട്
സ്ഥാനാർഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നതിന് തടസ്സമില്ല. ഡമ്മി ബാലറ്റ് പേപ്പറിന് വലുപ്പത്തിലും നിറത്തിലും അസൽ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകരുത്. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തുകൾക്ക് നീലയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമീഷൻ നിശ്ചയിച്ചത്.
വെള്ള, നീല, പിങ്ക് നിറങ്ങളൊഴിച്ച് മറ്റു നിറങ്ങളിൽ ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കാം. സ്ഥാനാർഥി തന്റെ പേര് ബാലറ്റ് പേപ്പറിൽ എവിടെ വരുമെന്ന് സൂചിപ്പിക്കാൻ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കാൻ തടസ്സമില്ല. അതേ നിയോജക മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മറ്റു സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉണ്ടാകരുത്