മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷികപദ്ധതിയിലുൾപ്പെടുത്തി നാൽപ്പത് ലക്ഷത്തോളം രൂപ ചെലവിൽ കുമരംപുത്തൂർ വട്ടമ്പലത്ത് ഫയർസ്റ്റേഷനോട് ചേർന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച പ്ലാസ്റ്റിക് ബെയ്‌ലിങ് യൂണിറ്റ് എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് അധ്യക്ഷനായി. കുമരംപുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ, പി. അലവി, യൂസഫ് പാലക്കൽ, വി. പ്രീത, രാജൻ ആമ്പാടത്ത്, അസി. എക്‌സി. എൻജിനീയർ അനിലകുമാരൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി. ചന്ദ്രമോഹനൻ, വാർഡംഗം രുക്‌മിണി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേനയുടെ സഹായത്തോടെ ശേഖരിച്ച് തരംതിരിച്ച് കംപ്രസ് ചെയ്ത് പ്ലാസ്റ്റിക് കെട്ടുകളാക്കി സംസ്‌കരണത്തിനായി ക്ലീൻ കേരള മിഷന് കൈമാറും.