Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

കേരളം ലക്ഷദ്വീപിനോടൊപ്പം; നേരിനൊപ്പം – അസീസ് മാസ്റ്റർ

Palakkad News by Palakkad News
4 years ago
in EDITORIAL
0
പൃഥ്വിരാജിനെതിരായ സംഘ്പരിവാര വേട്ട അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വന്തം ജീവൻ കൊടുത്തും വാസയോഗ്യം സംരക്ഷിക്കാൻ തയ്യാറുള്ള ലക്ഷദ്വീപ് നിവാസികൾക്ക് കരുത്താവുന്നതാണ് കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെയും അവിടുത്തെ ജനങ്ങളുടെയും ശാന്തിയും ജനാധിപത്യവും നശിപ്പിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യത്തെ കേരളവും പിന്താങ്ങുന്ന പ്രമേയം ഭരണ-പ്രതിപക്ഷ ഒത്തൊരുമയോടെ അവതരിപ്പിച്ചത് മലയാളിയുടെ അന്തസ് ഉയർത്തുന്നതായി.
ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ആണ് അവതരിപ്പിച്ചത്. ഇന്ന് ലക്ഷദ്വീപിൽ കാണുന്ന തരത്തിലുള്ള അധികാര ദുരുപയോഗം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കാതിരിക്കാനുള്ള കരുതലായി കേരളം ലക്ഷദ്വീപിൻ്റെ പ്രതിഷേധത്തെ കാണുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന ആവശ്യം പ്രമേയത്തിൽ ഉൾക്കൊള്ളിച്ചത് ഇതിന് തെളിവായി. പൗരത്വനിയമഭേദഗതിക്കെതിരേയും നിലപാട് സ്വീകരിച്ചതും അന്യായത്തിനെതിരേ ശബ്ദിക്കുക എന്ന നയം ഭരണ-പ്രതിപക്ഷം ഉയർത്തിപ്പിടിക്കുന്നുവെന്നതിൻ്റെ തെളിവാണ്. ഇന്ന് അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര സർക്കാറിനെ നേരിട്ട് വിമർശിക്കാത്തത് കോൺഗ്രസും മുസ്ലിം ലീഗും ചൂണ്ടിക്കാട്ടിയത് ഉണർന്ന് പ്രവർത്തിക്കുന്ന പ്രതിപക്ഷത്തിൻ്റെ സാന്നിധ്യമായി മാറുകയും ചെയ്തു. തുടർഭരണത്തിലും സംഘപരിവാർ ആശയങ്ങളെ തുറന്ന് എതിർക്കാൻ പരിമിതിയുണ്ടെന്ന പിണറായി സർക്കാർ നയം നിലനിൽക്കുമ്പോഴും മണ്ണും വീടും ശാന്തിയും കാത്തുരക്ഷിക്കാൻ നിലവിളിക്കുന്ന ജനതയോട്  പ്രമേയത്തിലൂടെ ഐക്യപ്പെടാൻ കാണിച്ച താത്പര്യം പ്രശംസനീയം തന്നെ.  സംഘപരിവാർ അജൻഡകൾക്കെതിരേ വി ഡി സതീശൻ വിരൽ ചൂണ്ടുന്നത് മതേതര മൂല്യങ്ങൾക്ക് നൽകുന്ന സംരക്ഷണം ചെറുതല്ല. പ്രത്യേകിച്ച് ക്രൂരനായ ഭരണാധികാരിയുടെ കാവി അജൻഡകൾക്ക് സ്വീകാര്യത കിട്ടുന്ന ഇക്കാലത്ത്. ലക്ഷദ്വീപുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട രാഷ്ട്രീയാതീതമായ പ്രമേയം ‘ഞങ്ങളെ ഒന്ന് ജീവിക്കാൻ വിടൂ’ എന്ന സങ്കടക്കടലിരമ്പുന്ന നിലവിളികൾക്കുള്ള ആശ്വാസമാവുകയാണ്.  അഡ്മിനിസ്ടേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ വിവാദ ഉത്തരവുകളും അബ്ദുല്ലക്കുട്ടിമാരുൾപ്പെടെയുള്ള മലയാളി സംഘികളുടെ ന്യായീകരണവും അറബിക്കടലിൽ എറിയുന്ന കാലം അതിവിദൂരമല്ല. ചൈന ടിബറ്റിനോട് ചെയ്യുന്ന അധിനിവേശമാണ് ലക്ഷദ്വീപുകാരുടെ മേൽ മോദി – അമിത്ഷാ- പ്രഫുൽ കൂട്ടുകെട്ടുകൾ കാവിയുടെ മറവിൽ ചെയ്യുന്നത്. ഇതിനെതിരെയുള്ള കേരളജനതയുടെ നിലപാട് ഉറച്ചതായിരിക്കും. ഭരണ-പ്രതിപക്ഷ ഐക്യത്തിൻ്റെ ശക്തി രാജ്യം തിരിച്ചറിയുക തന്നെ ചെയ്യും. ജയ് ഹിന്ദ്.

Previous Post

കോവിഡ് കാലത്തെ കൈത്താങ്ങായി സന്നദ്ധ സംഘടനകളും കർഷക കൂട്ടായ്മകളും

Next Post

കോവിഡ് ബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി സേവനവണ്ടി

Palakkad News

Palakkad News

Next Post
കോവിഡ് ബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി സേവനവണ്ടി

കോവിഡ് ബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി സേവനവണ്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News