മലർവാടി – ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഗ്ലോബൽ സമ്മാനദാനം
പാലക്കാട്:മലർവാടി – ടീൻ ഇന്ത്യ
ലിറ്റിൽ സ്കോളർ ഗ്ലോബൽ തല സമ്മാനദാനത്തിന്റെ ഉദ്ഘാടനം പ്രമുഖ സംഗീതജ്ഞൻ രാഗരത്നം രാജകുമാരനുണ്ണി നിർവ്വഹിച്ചു.
7 ലക്ഷം ലോക മലയാളി വിദ്യാർഥികൾ കുടുംബത്തോടൊപ്പം പങ്കെടുത്ത അറിവുത്സവമായിരുന്നു മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം.
മനുഷ്യത്വം മതമായി സ്വീകരിക്കാൻ പറ്റുന്ന തലമുറ വളർന്ന് വരാൻ ബോധപ്പൂർവമായ ശ്രമം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യുപി വിഭാഗത്തിൽ വിജയം നേടിയ പറളിയിലെ ഹനിയ വി.എസ് , പട്ടാമ്പി യിലെ ലിബ അൻവർ തെങ്കരയിലെ ഹരികൃഷ്ണൻ
ഹൈസ്ക്കൂൾ വിഭാഗത്തിൽ വിജയിയായ ഹാഫിസ് അസീം ,
റയ്യാൻ പ്രശ്നോത്തരി സംസ്ഥാന ജേതാവ്
എടത്തറയിലെ അബ്ദുസമദ് എന്നിവരെയും
ആറ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്സ്, എന്നിവ കരസ്ഥമാക്കിയ നന്ദൻ ഫ്ലവേഴ്സ് ടീവി ടോപ്പ് സിംഗർ ഫെയിം ശ്രീഹരി എന്നിവരെയും
മലർവാടി പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു.
മലർവാടി സംസ്ഥാന കമ്മറ്റി യംഗം മുസ്തഫ മങ്കട, ജലീൽ മോങ്ങം, ഫൈസൽ തൃശൂർ
നുഅമാൻ വയനാട് , ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ് വി, റഹീമ പത്തിരിപ്പാല നൗഷാദ് മുഹ് യുദ്ദീൻ എന്നിവർ സംസാരിച്ചു.
ജംഷീർ ആലത്തൂർ, ലുഖ്മാൻ ആലത്തൂർ. ഹസ്ന എടത്തറ : ത്വാഹ, സനൂബ് അമ്പലപ്പാറ , ഉസ്മാൻ ഒറ്റപ്പാലം, നൗഷാദ് ആലവി, അസനാർ കുട്ടി ആലത്തൂർ , മുഹമ്മദലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:
ഗ്ലോബൽ ലിറ്റിൽ സ്കോളർ സമ്മാന ജേതാക്കളും ഭാരവാഹികളും.