അത്മാഭിമാന പുരസ്കാരം
ആയിഷ സുൽത്താനക്ക്
പാലക്കാട് : ആത്മാഭിമാനവും നിലപാടുകളും ഒരു അധികാര കേന്ദ്രത്തിനു മുന്നിലും പണയപ്പെടുത്താത്ത വ്യക്തികൾക്ക് കെ.പി സി സി – ഒ ബി സി ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയ രണ്ടാമത് ‘ ആത്മാഭിമാന പുരസ്കാർ ‘ ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ
ആയിഷ സുൽത്താന അർഹയായി.
ഇന്ത്യക്കാരന്റെ ആത്മാഭിമാനം ബ്രീട്ടീഷ് പതാകയ്ക്കും മുകളിലാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പുലിക്കാട്ട് രത്നവേലു ചെട്ടി
ഐ സി.എസ്സിന്റെ സ്മരണാർത്ഥമാണ് ‘അത് മാഭിമാൻ പുരസ്കാർ ‘ നല്കി വരുന്നത്.
പ്രഥമ പുരസ്കാരത്തിനർഹനായത് കണ്ണൻ ഗോപിനാഥ് ഐ എ എസ്സിനാണ്
മദ്രാസ് പ്രസിഡൻസിയിലെ ആദ്യ തദ്ദേശിയ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് പുലിക്കാട്ട് രത്നവേലു ചെട്ടി. പാലക്കാട് ഹെഡ് അസിസ്റ്റന്റ് കലക്ടറായിരിക്കെ കോഴിക്കോട് വെച്ച് തനിക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തിനു ജീവത്യാഗത്തിലൂടെ മറുപടി നല്കി ഇന്ത്യക്കാരന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചാണ് ചരിത്രമായത്.
രത്നവേലുവിന്റെ ജീവത്യാഗ ദിനമായ
സെപ്റ്റമ്പർ 28 ന് പാലക്കാട്ടുവെച്ച് ‘ആത്മാഭിമാന ദിനം ‘ ആചരിക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഒ ബി സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ അറിയിച്ചു.
Comments 1