പല്ലശ്ശന:- കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ കതിരുത്സവത്തിനുശേഷം ഏഴാംപൂജയും നടതുറപ്പും 23-12-2021ന് നടന്നു.
പുരാതനകാലത്തെ ചടങ്ങുകൾക്കും, പ്രാചീന കലകൾക്കും പ്രാധാന്യമേറുന്ന ഈ കാലഘട്ടത്തിൽ കഴിഞ്ഞ അമ്പതു വർഷമായി കൊടുവായൂർ തോട്ടക്കാട്ടുതറയിൽ നിന്നും കൂടല്ലൂരിലെത്തി തോറ്റംപാട്ട് പാടി കതിരുത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വേലൻ മകൻ വി.കൃഷ്ണനെ കൂടല്ലൂർ എഴുത്തച്ഛൻ സമുദായ ഭാരവാഹികൾ ആദരിച്ചു. ആർ.കണ്ണദാസ് മൊമെന്റോ നൽകി. പി.എസ്.ഉണ്ണികൃഷ്ണൻ പൊന്നാടയണിയിച്ച ചടങ്ങിൽ ടി.സുരേഷ് നന്ദി അറിയിച്ചു.