പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയെന്ന ഉറപ്പിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി. വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രി ചർച്ച നടത്തിയ ഉമ്മൻചാണ്ടി മഞ്ഞുരുകൽ ഉറപ്പാക്കിയത്. ചർച്ചയിൽ തൃപ്തനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു.