ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് മുൻ ഡിസിസി അധ്യഷൻ എ വി ഗോപിനാഥ്. ജില്ലക്കുള്ളിൽ ഗ്രൂപ്പുവഴക്കും വിമതനീക്കവും പൊട്ടിത്തെറിയിലേക്ക് എത്തിയെന്നതിന്റെ തെളിവാണ് ഷാഫിക്കെതിരെയുള്ള എ വി ഗോപിനാഥിന്റെ പരസ്യ പ്രഖ്യാപനം .
അടിയുറച്ച കോണ്‍ഗ്രസുകാരനായിട്ടും തനിക്ക് കോൺഗ്രസിനുള്ളിൽ അയോഗ്യതയാണ് . നിരന്തരമായ അവഗണനയാണ്. തന്നെ ഒതുക്കാനാണ് ശ്രമം. തനിക്കുള്ള ആ അയോഗ്യത എന്താണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഒരു നേതാക്കളും തന്നെ വിളിച്ച് എന്താണ് കാരണം എന്ന് അന്വേഷിക്കാറില്ല. ഇതുവരെയും പാർടിക്കാരനാണ്.എന്നാൽ പാര്‍ട്ടി തന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് പറഞ്ഞു.