എ ടി എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം
പാലക്കാട് കൂട്ടുപാതയിലെ ബാങ്ക് ഓഫ് ബറോഡയുടെ എ ടി എം കുണ്ടറിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് പുലർച്ചെ 2.30 ന് ആണ് മോഷണശ്രമം നടന്നത്. കൗണ്ടറിന്റെ ആദ്യ ഭാഗങ്ങൾ അഴിച്ചെങ്കിലും പണം അടങ്ങിയ പെട്ടി മോഷ്ടാവിന് തുറക്കാനായില്ല. ഇരു ചക്രവാഹനത്തിൽ മുഖം മറച്ചെത്തിയ മോഷ്ടാവിന്റെ CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് :