ആത്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്ക് തച്ചമ്പാറ ആത്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പി അബൂബക്കറിന്റെ അധ്യക്ഷതയിൽ എം ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി. വൈസ് പ്രസിഡന്റ് രാജി ജോണി, മെമ്പർമാരായ ശാരദ, ജയ ജയ പ്രകാശ്, തനൂജ രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി, ജെ ഐസക്, മല്ലിക, ബിന്ദു കുഞ്ഞിരാമൻ, ഷഫീഖ്, ആത്മ സൊസൈറ്റി ഭാരവാഹികളായ രാമകൃഷ്ണൻ മാസ്റ്റർ, ബിജു ജോസഫ്, ഉബൈദുള്ള എടായ്ക്കൽ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.