ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റുകളായി
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ലിഫ്റ്റുകളുടെ നിർമാണം പൂർത്തിയായി. സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളിലുമാണ് ലിഫ്റ്റുകൾ സ്ഥാപിച്ചത്. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന്റെ അനുമതികൂടി ലഭിച്ചാൽ ലിഫ്റ്റുകൾ യാത്രക്കാർക്കായി തുറന്നുകൊടുക്കും.
നേരത്തെ നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷൻ മുഴുവനായും പെയിന്റടിച്ച് മോടിവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലിഫ്റ്റിന്റെ നിർമാണം തുടങ്ങിയിരുന്നത്. ഇരുവശങ്ങളിലും ഫുട്ട് ഓവർബ്രിഡ്ജിനെ ബന്ധിപ്പിച്ചാണ് ലിഫ്റ്റിന്റെ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്.










