ശേഖരിപുരത്തുള്ള കെഎസ്ഇബി 33 കെവി സബ്സ്റ്റേഷൻ ഇന്ന് വൈകിട്ട് ഉണ്ടായ തീപിടുത്തത്തിൽ സബ്സ്റ്റേഷന് പുറത്തു സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ കേബിളുകൾ കത്തി നശിച്ചു. സബ്സ്റ്റേഷൻ ലേക്ക് വരുന്ന കേബിളിൽ നിന്ന് വൈദ്യുതി സ്പാർക്ക് ആയതാണ് അഗ്നിബാധക്ക് കാരണമെന്ന് കരുതുന്നു. സബ് സ്റ്റേഷ നിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തത്തിൽ നിന്നും ഒഴിവായി. അഗ്നിശമനസേനാ വിഭാഗം എത്തി തീ അണക്കുകയായിരുന്നു.