ഡെപ്യൂട്ടി തഹസില്‍ദാർ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍. കൊച്ചിൻ-ബാംഗ്ലൂർ വ്യവസായ ഇടനാഴി ലാൻ്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറായിരുന്ന ജയകൃഷ്ണൻ ആണ് മരിച്ചത്.
48 വയസ്സായിരുന്നു അദ്ദേഹത്തിന്. പാലക്കാട് അനങ്ങനടി സ്വദേശിയാണ് മരിച്ച ജയകൃഷ്ണൻ. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് ജയകൃഷ്ണന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.
അതിനിടെ ജയകൃഷ്ണൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. വീട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല









