വർണ്ണങ്ങൾ ചാലിച്ചെഴുതി ‘വർണ്ണപർവ്വം’ കലാശിബിരം ദൃശ്യവിസ്മയം തീർത്തു.
കേരള ചിത്രകലാ പരിഷത്തിന്റെ അറുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ ഘടകത്തിന്റെ പ്രതിമാസ കലാശിബിരം വർണ്ണ പർവ്വം, 2021 ഡിസെംബർ 11 ന് പാലക്കാട് ബി ഇ എം ജൂനിയർ ബേസിക് സ്കൂളിൽ അരങ്ങേറി.
പ്രശസ്ത ചിത്രകാരൻ എൻ.ജി.ജ്വോൺസ്സൺ കലാ ശിബിരം ഉദ്ഘാടനം ചെയ്തു.
” തനിക്ക് ചുറ്റുമുള്ള കാഴ്ചവട്ടങ്ങളും, സംഭവ വികാസങ്ങളും കലാകൃത്തിന്റെ മനസിനെ
ഏതുവിധത്തിൽ സ്വാധീനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തന്റെ ആവിഷ്കാര പ്രമേയങ്ങളും അവയിൽ രൂപപ്പെടുന്ന ബിംബങ്ങളും വർണ്ണ വൈവിധ്യവും.
തൻെറ സ്വതന്ത്ര ചിന്തകൾ ഏതെല്ലാം മേഖലകളിൽ വ്യാപരിക്കുന്നുവൊ അവ ചിത്രതലങ്ങളിൽ അറിയാതെ സന്നിവേശിപ്പിക്കപ്പെടും. അങ്ങനെ സൃഷ്ടികൾ
അതിന്റെ സത്ത്വ ഭാവത്തിലേക്കും മൗലികത യിലേക്കും തനിയെ എത്തിച്ചേരും” എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രസിഡന്റ് സണ്ണി ആന്റണി അദ്ധ്യക്ഷത വഹിച്ച
ചടങ്ങിൽ ‘വർണ്ണക്കൂട് ‘ എന്ന സ്വന്തം കവിത ലില്ലി വാഴയിൽ ചൊല്ലി ചടങ്ങ് ആരംഭിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി 4 ഇന്റോ ദീപ്തി
മുഖ്യ അതിഥിയായി. ക്യൂറേറ്റർ കൃഷ്ണൻ മല്ലിശ്ശേരി ക്യാമ്പ് നയിച്ചു,
ഖജാൻജി അജിത റ്റീച്ചെർ, വൈസ് പ്രസിഡന്റ് ഗിരീഷ് കണ്ണാടി, ജോയ്ന്റ് സെക്രട്ടറി ജ്യോതി അശോകൻ, കാര്യനിർവ്വഹണ സമിതി അംഗങ്ങളായ സുനിൽ കുമാർ മലമ്പുഴ, അഞ്ജു മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
അനിൽ കുമാർ.സി.എച്ച്, എം.വി. മനോജ് കുമരനെല്ലൂർ, സന്തോഷ് @ അഹം ബ്രഹ്മാസ്മി അഹമ്മദ് റിഷാദ്, ശരണ്യ രജീഷ്, പണലി.ആർ, ജിന്റോ വർഗീസ്, ഫാത്തിമ മർജാൻ തുടങ്ങിയ കലാകൃത്തുക്കൾ ക്യാമ്പിൽ പങ്കെടുത്തു.
പതിനേഴ് കലാകൃത്തുക്കൾ തങ്ങളുടെ കാൽപനികമായ സർഗ്ഗ ഭാവനകളെ ഉണർത്തി വർണ്ണങ്ങളും വരകളും സ്ഥലരാശികളും പരിപ്രേക്ഷ്യങ്ങളും ഒരുക്കി കലാസഹൃദയർക്ക് ദൃശ്യ വിരുന്നൊരുക്കി.
ഈ കെട്ടകാലം കലാകാരന്റെ അതിജീവനത്തെ
യും സർഗാവിഷ്കാര സാധ്യതകളേയും സാരമായി ബാധിച്ചെങ്കിലും കേരള ചിത്രകലാ പരിഷത്ത് 2021 ൽ നടത്തിയ 13 മത് കലാ ശിബിരവും 26 മത് കലാനുബന്ധ പരിപാടികളിലൊന്നും ആണ്.