ഏറ്റവും ചുമർചിത്രമൊരുക്കി കുലുക്കല്ലൂരുകാരി റെക്കോർഡുബുക്കിൽ
കുലുക്കല്ലൂർ : സ്വന്തം വീട്ടു ചുമരിൽ വർണ്ണ മനോഹരമായ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിയ്ക്കുകയാണ് കുലുക്കല്ലൂരിലെ ഫാത്തിമ്മ സഫ്വാന എന്ന കൗമാരകലാകാരി.
നാടിന്റെ അഭിമാനമായി മാറിയ ഈ കലാകാരി കുലുക്കല്ലൂർ മപ്പാട്ടുകര പള്ളിയാൽതൊടിയിൽ ചോലക്കത്തൊടി മുഹമ്മദ് ബഷീറിന്റെയും ഹസീനയുടേയും മകളാണ്.
സ്വന്തം വീട്ടിലെ ഗോവണി പടികളോടു ചേർന്ന ചുമരിലാണ് നീണ്ട മരച്ചില്ലകളും ഇലകളും പൂക്കളും നിറഞ്ഞ വർണ്ണ മനോഹരമായ ചിത്രം ഒരുക്കി ശ്രദ്ദേയയായത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഈ ചുമർ ചിത്രത്തിന് 250 സെന്റീമീറ്റർ നീളവും 400 സെന്റീമീറ്റർ ഉയരവുമുണ്ട്.
ചിത്രത്തിനു ചുറ്റും മനോഹരമായ കാലിഗ്രാഫികളും ഫ്രയ്മ് ചെയ്ത് വച്ചിട്ടുണ്ട്. ഫാബ്രിക് പെയിന്റും അക്രിലിക് പെയ്ന്റുമാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചതെന്ന് ഫാത്തിമ സഫ്വാന പറഞ്ഞു.
തുടർച്ചയായ ആറു മണിക്കൂറുകൊണ്ടാണ് ചുമർചിത്രം പൂർത്തിയായത്. . പൊട്ടച്ചിറ എംടിഐ സെൻട്രൽ സ്ക്കൂളിലെ വിദ്യാർത്ഥിയായ ഈ കലാകാരി പത്താംതരം പരീക്ഷയെഴുതി റിസൽട്ടിനായി കാത്തിരിക്കുകയാണ്.