Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചിത്രകാരന്മാരുടെ വർണ്ണ സംഗമം നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ചിത്രകാരന്മാരുടെ വർണ്ണ സംഗമം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള ചിത്രകലാ പരിഷത്ത് , പാലക്കാട് ജില്ലാ ഘടകം കഴിഞ്ഞ പതിനഞ്ചു മാസങ്ങളായി മുടങ്ങാതെ മാസം തോറും നടത്തുന്ന ചിത്രകാരന്മാരുടെ വർണ്ണ സംഗമം ഈ മാസം 20 ന് സർക്കാർ മോയൻ എൽ.പി.സ്കൂളിൽ വച്ച് നടത്തി.
” കേവലം ലാവണ്യ ബോധത്തിൽ ഊന്നിയല്ല സൃഷ്ടി രൂപപ്പെടേണ്ടത്, കലാകാരന്റെ വിചാര വികാരങ്ങളെ വരയിലൂടെയും വർണ്ണങ്ങളിലൂടെയും ചിത്രത്തലത്തിലേക്ക് ആവാഹിയ്ക്കപ്പെടുമ്പോഴാണ് ഒരു കലാ സൃഷ്ടി രുപപ്പെടുന്നതും അത് മൗലികമാകുന്നതും” എന്ന് ചിത്രകാരൻ എൻ.ജി. ജ്വോൺസ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വൈസ് പ്രസിഡന്റ് അൽഫോൻസ് വാഴപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മൈക്രോ ആർട്ടിസ്റ്റ് അഷ്റഫ് തറയിൽ മുഖ്യ അതിഥിയായി. സെക്രട്ടറി ശബരി ഗിരീഷ്. റ്റി, റ്റ്റെഷറർ എൽ.ആർ.പി. കുമാർ, വൈസ് പ്രസിഡന്റ്
4 ഇന്റൊ ദീപ്തി, ജോ. സെക്രട്ടറിമാരായ ഫറൂഖ് ഷാ, അജിത.കെ. വി, തുടങ്ങിയ ഭാരവാഹികൾ പ്രസംഗിച്ചു.
കലാ ശിബിരത്തിൽ ചിത്രകാരന്മാരായ സണ്ണി ആൻറണി, കൃഷ്ണൻ മല്ലിശ്ശേരി, ലില്ലി വാഴയിൽ, എൻ.കെ. ശ്രീദേവി, രാജേന്ദ്രൻ വടക്കെപ്പാടത്ത്, സുരേഷ് കണ്ണാടി, ഗോപാൽ.ജി, സുരേഷ് ഗോപിക, അഞ്ജു മോഹൻദാസ്, ശ്രീവത്സൻ മങ്കര , മേഘാലക്ഷ്മി മലമ്പുഴ, ശ്രീജി മംഗലം, ലിജിത്ത് .എൻ.ജി, സുനിൽ കുമാർ മലമ്പുഴ, കൂടാതെ ഭാരവാഹികൾ അടക്കം ഇരുപത് ചിത്രകാരന്മാർ പങ്കെടുത്തു.
64 വർഷങ്ങൾക്കു മുമ്പ് രൂപീകൃതമായതാണ്
കേരള ചിത്രകലാ പരിഷത്ത് എന്ന കലാകാരന്മാരുടെ പ്രസ്ഥാനം… വൈവിധ്യമാർന്ന കലാ ചരിത്രം ഉറങ്ങിക്കിടക്കുന്ന പാലക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ വരകളുടേയും വർണ്ണങ്ങളുടേയും നവ വസന്തം നിരന്തരം ചാർത്തുന്ന
കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ഘടകം ഈ കൊവിഡ് 19 കാലത്ത് പോലും മുടങ്ങാതെ 16 ഓൺലൈൻ കലാ ശിബിരങ്ങളും, ദേശീയതലത്തിൽ രണ്ടും സംസ്ഥാന തലത്തിൽ ആറ് ചിത്ര പ്രദർശനങ്ങളും
നടത്തി.
കേരളത്തിലെ കലാകാരന്മാരുടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക് താങ്ങായും തണലായും വർത്തിച്ച് നിരവധി അവസരങ്ങൾ ഒരുക്കി അതിജീവനത്തിന്റെ ഭാഗമായി ചിത്രങ്ങളുടെ വില്പനയും അന്താരാഷ്ട്ര പ്രദർശനങ്ങളും സംഘടിപ്പിക്കുവാൻ ഈ സമിതിക്ക് കഴിഞ്ഞു.

Previous Post

കാരുണ്യ വിപ്ലവത്തിലൂടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽ

Next Post

മഹിളാമോർച്ച ബൈക്ക് റാലി നടത്തി

Palakkad News

Palakkad News

Next Post
മഹിളാമോർച്ച ബൈക്ക് റാലി നടത്തി

മഹിളാമോർച്ച ബൈക്ക് റാലി നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News