അൻവറിന്റെ കൂടെ ഉറച്ച നിലപാട് സ്വീകരിച്ച് പ്രവർത്തിച്ച മിൻഹാജ് സിപിഐഎമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കും
നിലവില്‍ തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോർഡിനേറ്റർ കൂടിയാണ് മിൻഹാജ്. പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയായി മിൻഹാജിനെ അൻവർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇടപെടലിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
തൃണമുല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ കൂട്ടരാജി. പിവി അൻവറിനൊപ്പം തൃണമുല്‍ കോണ്‍ഗ്രസില്‍ പ്രവർത്തിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കോർഡിനേറ്റർ മിൻഹാജിൻ്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവർത്തകർ രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എൻ ഡി എയില്‍ ചേരാൻ സാധ്യതയുണ്ടെന്നും രാജിവെച്ചവർ സിപിഐഎം ആയി ചേർന്ന് പ്രവർത്തിക്കുമെന്ന് മിൻഹാജ് പറഞ്ഞു.