യുദ്ധവിരുദ്ധ അഹിംസാ സമാധാന സന്ദേശ സൈക്കിൾ യാത്ര ഇന്ന് വൈകിട്ട് .
അകത്തേത്തറ ശബരി ആശ്രമത്തിൽ നിന്നും ഇന്ന് വൈകിട്ട് മൂന്ന് മുപ്പതിനാണ് സൈക്കിൾ യാത്ര പാലക്കാട് രക്തസാക്ഷിമണ്ഡപത്തിലേക്ക് ആരംഭിക്കുന്നത് . സൈക്കിൾ യാത്ര പ്രമുഖ സാഹിത്യകാരൻ ഡോക്ടർ പി മുരളി ഉദ്ഘാടനം ചെയ്യും.സമാപന യോഗം വൈകിട്ട് ആറിന് പാലക്കാട് രക്തസാക്ഷിമണ്ഡപത്തിൽ അഖിലേന്ത്യ സർവ്വോദയ സമാജ കൺവീനർ ഡോക്ടർ പി വി രാജഗോപാൽ നിർവഹിക്കും