അഴിമതിക്കാരെയും മദ്യപാനികളെയും വർഗ്ഗീയ വാദികളെയും സ്ഥാനാർത്ഥികളാക്കരുത്. ആന്റീ കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്. അഴിമതിക്കാരെയും, മദ്യപാനികളെയും വർഗ്ഗീയ വാദികളെയും വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടു പ്പിൽ സ്ഥാനാർത്ഥികളാക്കരുതെന്ന് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ അഴിമതി ക്യാൻസർ പോലെ പടർന്ന് പിടിച്ചിരിക്കുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും , അഴിമതിക്ക് കൂട്ടുനിൽക്കുന്ന രാഷ്ട്രീയക്കാരും, അഴിമതിക്കാരായ ജനപ്രതിനിധികളും ചേർന്നാണ് രാജ്യത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പലപ്പോഴും പൊളിറ്റിക്കൽ അഡ്ജസ്റ്റ് മെന്റാണ് പല രാഷ്ട്രീയ പാർട്ടികളും ചെയ്തു കൊണ്ടിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന മന്ത്രിസഭ തന്നെ ഇക്കാര്യത്തിൽ മാതൃക കാണിക്കുന്ന തിന്നു പകരം, സമരത്തിന് തെരുവിലിറങ്ങുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും അഴിമതിക്ക് കുട പിടിക്കുന്നതിന്ന് തുല്ല്യവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ജന: സെക്രട്ടറി വിനോദ് തൃത്താല, ടി.ടി. ഹുസ്സൻ പട്ടാമ്പി എം.അബ്ദുൾ ഗഫൂർ മണ്ണാർക്കാട്, ടി.എം. ഗോപിനാഥൻ, എം. അഖിലേഷ് കുമാർ. കെ.എം. കുമാരൻ ,കെ.രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. എ.കെ. സുൽത്താൻ9447621686 പാലക്കാട്,11.11.2020.