കരിമ്പ:കോവിഡിനെ തടയാൻ ആരോഗ്യ വകുപ്പും പോലീസുംതദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്നബഹുമുഖ കർമ പരിപാടികളിൽ ഒന്നാണ് അനൗൺസ്‌മെന്റ്.തെരഞ്ഞടുപ്പു കാലത്ത് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് അനൗൺസ്മെന്‍റു നടത്തി ശ്രദ്ധേയനായ സലാം ഈ രംഗത്തും ശ്രദ്ധേയനാണ്.15 വർഷം സൗദിയിൽപ്രവാസി ആയിരുന്ന സലാം നിതാഖാത്തിലാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. പ്രാവാസജീവിതം ഒരു പുരോഗതിയും നേടിക്കൊടുത്തില്ല. ഉപജീവനത്തിനായി ഒന്നും എത്തിപ്പിടിക്കാന്‍ കഴിയാതായപ്പോള്‍ ശബ്ദം തുണയായി.പരസ്യത്തിലൂടെയുംഅറിയിപ്പുകളിലൂടെയും സ്വയം അടയാളപ്പെടുത്തി.
ഇപ്പോൾകോവിഡ് സന്ദേശത്തിന്‍റെ ഭാഗമായതും യാദൃശ്ചികം.മൈക്ക് കൈയ്യിലെടുത്താല്‍ സലാമിനോളം ഊര്‍ജമുള്ള മറ്റൊരു വ്യക്തിയില്ല.മൈക്ക് അനൗൺസ്മെന്റ് രംഗത്ത് ചെറുപ്രായം തൊട്ട് സജീവമായി പ്രവർത്തിച്ചു വരുന്ന സലാം ഈ മേഖലയിലെ വേറിട്ട ശബ്ദത്തിനുടമയാണ്.ജില്ലക്കകത്തും പുറത്തും പല പൊതുപരിപാടികൾക്കും പ്രത്യേകിച്ച് രാഷ്ട്രീയ സാംസ്കാരിക പരിപാടികളുടെയും ശബ്ദമാണ് സലാം കരിമ്പ. തോട്ടക്കര പരേതനായ ഹംസയുടെയും ഖദീജയുടെയും ഇളയ മകൻ.ജ്യേഷ്ഠൻ സൈതലവിയും അനൗൺസ്‌മെന്റ്രംഗത്തുണ്ട്.’കോവിഡിനെതിരെ ജാഗ്രതയുണ്ടാകണമെന്നും മാസ്ക് കൃത്യമായി ധരിക്കണമെന്നും വീടുകളിൽ നിന്നുംപുറത്തിറങ്ങരുതെന്നും കർശനനിയമനടപടിയുണ്ടാകുമെന്നും’ഓരോ നാട്ടുവഴികളിലും ചെന്ന് പറയുകയാണ്. കോവിഡ് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് ഈ ശബ്ദം നാട്ടുകാരുടെ മനസിലേക്ക് പടരുന്നത്.സമൂഹ മാധ്യമങ്ങൾ വഴിയും ശബ്ദ പ്രചാരണം നടത്തുന്നതിനാൽഎല്ലാ വീടകങ്ങളിലും സലാമിന്റെ ശബ്ദം നാട്ടുകാർ കേട്ടുതുടങ്ങി.









