മുണ്ടൂരിലെ കാട്ടാന ആക്രമണം: വനംവകുപ്പിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്
സംഭവത്തില്‍ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. നിലവില്‍ ആനകള്‍ എവിടെയാണ് തമ്ബടിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി