പറമ്പിക്കുളം പൊലീസ് സ്റ്റേഷൻ വാതിൽ കാട്ടാനകൾ തകർത്തു
കാട്ടാനകൾ പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലെ ഗ്രിൽ തകർക്കുന്നു
പറമ്പിക്കുളം: പൊലീസ് സ്റ്റേഷനകത്ത് കടന്ന് കാട്ടാനകൾ പ്രധാന വാതിൽ (ഗ്രിൽ) തകർത്തതോടെ സുരക്ഷിതമായ ചുറ്റുമതിൽ വേണമെന്ന ആവശ്യം ശക്തം. പറമ്പിക്കുളം ജങ്ഷനിലുള്ള പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞദിവസം രാത്രിയോടെ നാല് കാട്ടാനകൾ എത്തിയത്. ചുറ്റുമതിലിലെ ഗേറ്റ് ചവിട്ടി തുറന്ന് അകത്തുകടന്ന കാട്ടാനകൾ പ്രധാന വാതിലിെൻറ ഗ്രീൽ ഇടിച്ചുതകർക്കുകയായിരുന്നു.
സ്റ്റേഷനകത്തുണ്ടായിരുന്ന പൊലീസുകാർ ബഹളം ഉണ്ടാക്കിയതോടെ കാട്ടാനകൾ പിൻവാങ്ങി. കാട്ടുപന്നികളും കാട്ടുപോത്തുകളുമടക്കം വന്യജീവികൾ സ്റ്റേഷൻ വളപ്പിനകത്തെത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഉറച്ച ചുറ്റുമതിലും ഉറപ്പുള്ള ഗേറ്റും സ്ഥാപിച്ചാൽ വന്യമൃഗങ്ങൾ സ്റ്റേഷൻ വളപ്പിൽ കടക്കുന്നത് തടയാനാകും. കഴിയുന്നതും വേഗത്തിൽ പുതിയ വാതിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ് പറമ്പിക്കുളം പൊലീസ്