തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് മധുരയിലേക്കും ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുള്ള ശുപാര്‍ശകളും അംഗീകരിച്ചിട്ടുണ്ട്.
റെയില്‍വേ ബോര്‍ഡ് അന്തിമ വിജ്ഞാപനം പുറത്തിറത്തിറക്കുന്നതോടെ ഈ മൂന്ന് ട്രെയിനുകള്‍ക്കും സര്‍വീസ് ആരംഭിക്കാനാകും. എറണാകുളം – വേളാങ്കണ്ണി അവധിക്കാല സ്പെഷ്യല്‍ സര്‍വീസായി ഇപ്പോഴുണ്ട്. റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കിയാല് സ്പെഷ്യലിന് പകരം ആഴ്ചയില്‍ രണ്ട് ദിവസം നിരക്ക് കുറവുള്ള സാധാരണ സര്‍വീസാക്കി മാറ്റാന്‍ കഴിയും.