ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു.
വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
പരുക്കേറ്റവര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.









