ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. ആലത്തൂ൪ തോണിപ്പാടത്ത് നടത്തിയ കാളപ്പൂടിനെതിരെയാണ് കേസ്.
പീപ്പിള്‍ ഫോർ ദ എത്തിക്കല്‍ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.
ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേ൪ക്കെതിരെയാണ് ആലത്തൂ൪ പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു,
കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. മുന്നോട്ടു പോകുമെന്ന് ആലത്തൂ൪ പൊലീസ് അറിയിച്ചു.










