പാലക്കാട്: വർദ്ധിച്ചു വരുന്ന ഇന്ധന വിലക്കെതിരെ ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ജൂലൈ 5 ന് രാവിലെ 10.30 ന് പാലക്കാട് കലക്ട്രേറ്റിനു മുമ്പിൽ ധർണ്ണ നടത്തുമെന്ന് ജില്ല പ്രസിഡൻ്റ് ടി.വെള്ളയപ്പൻ, .സെക്രട്ടറി സി.ബാലസുബ്രമണ്യൻ;ട്രഷറർ എം.ഉണ്ണികൃഷ്ണൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.