തോക്ക് കണ്ടാല്‍ പേടിക്കാത്ത നേതാവാണ് ഭരിക്കുന്നത്,ഉലക്ക കാട്ടി പേടിപ്പിക്കരുതെന്ന് എ.കെ. ബാലന്;വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച
ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കുരത്, തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെ വിമര്‍ശിച്ച് മന്ത്രി എകെ ബാലന്. പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയാണ്. അന്വേഷണ ഏജന്‍സികളില്‍ ഏത് തരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ തെളിവാണ് മൊഴികള്‍ പുറത്തുവരുന്നതെ്. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കുരത്, തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം വിവരിച്ചു. എല്ലാ കള്ള പ്രചരണങ്ങളും ഇടതുപക്ഷം ശക്തമായി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുമെന്നും ബാലന് പറഞ്ഞു.
മൊഴികള്‍ എങ്ങനെ പുറത്ത് വരുന്നുവെന്ന് ചോദിച്ച ബാലന് അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മൊഴികള്‍ പുറത്തുവരുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും ബാലന്. അതേസമയം, വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി എ.കെ ബാലന് കൂടിക്കാഴ്ച നടത്തി. പെണ്‍കുട്ടികളുടെ മരണത്തില്‍ നീതിയാവശ്യപ്പെട്ട് നടത്തിയ സമരത്തെ മന്ത്രി അവഹേളിച്ചു എന്ന് ആരോപിച്ച് രക്ഷിതാക്കള്‍ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാ�