നടീൽ ജോലിക്ക് ബംഗാളികളും.*പല്ലശ്ശന:* തൊഴിലാളികളുടെ കുറവ് കാർഷിക മേഖലയെ സാരമായി ബാധിച്ച ഒന്നാം വിള നെൽക്കൃഷി കർഷകരുടെ ഇപ്രാവശ്യത്തെ നടീൽ, കർഷകരിൽ ആശങ്കയുളവാക്കിയിരുന്നു. ഒരേക്കർ കൃഷിയിടം നടുന്നതിന് രണ്ടോ,മൂന്നോ ആളുകളെ മാത്രമാണ് ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എത്തിയ ബംഗാളികളായ അതിഥി തൊഴിലാളികളെന്ന വിശേഷണമുള്ള തൊഴിലാളികൾ കൂടല്ലൂർ ചാട്ടുമുക്ക് പാടശേഖരത്തിലെ ഏതാനും കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. മിക്കവാറും മൂന്നോ, നാലോ ദിവസം കൊണ്ട് നടീൽ ജോലികൾ തീരുമെന്ന് പ്രതീക്ഷയിലാണ് കർഷകർ ഏവരും.










