- ഗാന്ധി പ്രതിമ തകർത്തവർക്കെതിരെ നടപടി വേണം ഗാന്ധിദർശൻ വേദി.
പാലക്കാട്: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫാസിസത്തിൻ്റെ വളർച്ചക്ക് വിരാമമിടുവാൻ സംസ്ഥാന ഭരണകൂടം തയ്യാറാവണമെന്നും ജില്ലാ ചെയർമാൻ പി.പി, വിജയകുമാറും, ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണനും, ട്രഷറർ ടി.എൻ ചന്ദ്രനും സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.