ദ
പാലക്കാട് ∙ കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ജില്ലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ജില്ലയിൽനിന്നുള്ള മാർച്ച് മാസത്തിലെ ആർടിപിസിആർ പരിശോധനകളുടെ സാംപിളുകളിൽ നടത്തിയ പഠനത്തിലാണു വകഭേദം കണ്ടെത്തിയത്. ഇത്തരത്തിൽ അയച്ച സാംപിളുകളിൽ 21.43 ശതമാനം ദക്ഷിണാഫ്രിക്കൻ വകഭേദവും 14.29 ശതമാനം ബ്രിട്ടിഷ് വകഭേദവും 14.29 ശതമാനം ഇന്ത്യൻ വകഭേദവുമാണു കണ്ടെത്തിയത്.
സംസ്ഥാനത്തു ദക്ഷിണാഫ്രിക്കൻ വകഭേദം 4.38 ശതമാനമാണ്. എന്നാൽ ജില്ലകളിൽ ഈ വകഭേദം ഏറ്റവുമധികമുള്ളതു പാലക്കാടാണ്.