ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ വേണം: ഗാന്ധിദർശൻ വേദി
ശ്രീകൃഷ്ണപുരം: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ വേണം എന്ന് യോഗം ആവശ്യപ്പെട്ടു. വർദ്ധിപ്പിച്ച പാചകവാതകം, വൈദ്യുതി, ബസ്സ് ചാർജ്ജുകൾ കുറയ്ക്കുക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക, പുതിയ മദ്യനയം തിരുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കണമെന്നും, മതേതരത്വവും, ബഹുസ്വരതയും, ജനാധിപത്യവും സംരക്ഷിക്കുന്ന മഹത്തായ മാതൃകാ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന എന്നും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരോ ഇന്ത്യൻ പൗരനും ഉണ്ട് എന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.പി.വിജയകുമാർ പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ പി.സി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.രാമകൃഷണൻ മുഖ്യ പ്രഭാഷണം നടത്തി. മനോജ് ആററാശ്ശേരി, എൻ.നാരായണൻകുട്ടി , സി.കെ.മുഹമ്മദ്, കെ.അസൈനാർ, എം.സി.നാരായണൻകുട്ടി ,പി.എം.ശിവരാമൻ, കെ.രാജൻ എന്നിവർ സംസാരിച്ചു.