അട്ടപ്പാടിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഒരാഴ്ചയോളം പഴക്കമുണ്ട്
അട്ടപ്പാടിയില്‍. ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ട്.
ചാരായം വാറ്റിയതിന് മശണന്റെ പേരിലുണ്ടായിരുന്ന എക്സൈസ് കേസ് വാറണ്ടായിരുന്നു.ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.വീടിനടുത്തുള്ള മലയിടുക്കിലെ മരത്തിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.










