എറണാകുളം: ഇന്ത്യയിലെ യൂട്യൂബ്ർമാരുടെ രജിസ്റ്റർഡ് സംഘടനയായ കണ്ടെന്റ്റ് ക്രിയറ്റർസ് ഓഫ് കേരള (CCOK) യുടെ ആനന്ദബ്ലിസ് 2.O ക്ക് വേണ്ടി അഡ്ഹോക്ക് കമ്മിറ്റി എറണാകുളം ദി ഡ്യുൻസ് ഹോട്ടലിൽ വെച്ചു രൂപീകരിച്ചു.
സംഘടനയുടെ സ്ഥാപകനും ചെയർമനുമായ റോബിൻസ് എൻ സി അധ്യക്ഷയത വഹിച്ച യോഗത്തിൽ പ്രസിഡന്റ് കെ പി നജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു, എക്സിക്യൂട്ടീവ് മെമ്പർമാരായ ദീപു പൊന്നപ്പൻ, ഹാരിസ് അമീറലി, ടി എം ജയ് ശങ്കർ, രാജി സോമൻ, ജാക്ക്സൺ ജോസ്, റീനാസ് കലവറ, നവീൻ ഭാസ്കർ എന്നിവർ സംസാരിച്ചു. 25 പേര് പങ്കെടുത്ത യോഗത്തിൽ CCOK യു ഭാവി പരിപാടികൾ ചർച്ച ചെയ്യപ്പെട്ടു.











