വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: കേരളത്തിന്റേയും അടക്കാ വ്യാപാര വിപണന രംഗത്ത് ചാലിശേരിയുടെ പ്രൗഡി തിരിച്ച് വരുന്നു. സംസ്ഥാനത്ത് അടക്കക്ക് ഏറ്റവും നല്ല ഗുണനിലവാരമുള്ളതും അത് കൊണ്ട് തന്നെ കർഷകർക്ക് ഏറ്റവുമധികം വിലയും ലഭിച്ചിരുന്ന പഴയകാല പ്രതാപം മാണ് പതിറ്റാണ്ടുകൾക്കു ശേഷം തിരിച്ചെത്തുന്നത്. പുതിയ ചരിത്രം കുറിച്ചു കൊണ്ട് പഴയ മാർക്കറ്റിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി മാർക്കറ്റിലേക്ക് അയ്യായിരം ചാക്ക് അടക്ക എത്തിയത് കേരളത്തിന്റെ അടക്ക വിപണ മേഖലയിലെ ഐതിഹാസികമായ ഉണർവായി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നായി രണ്ട് ദിവസം മുമ്പ് തന്നെ അടക്ക ലോറി ഉടമകൾ അടക്കമുള്ള മറ്റു കച്ചവടക്കാർ എത്തിയിരുന്നു. രാവിലെ തന്നെ അടക്ക ചാക്കുകളാൽ കമ്പനി നിറഞ്ഞ് കവിഞ്ഞു എട്ടരയോടെ ആരംഭിച്ച 350 ടണിന്റെ അടക്കലേലം ഏഴുമണിക്കൂറോളം നീണ്ടു ഷിനോയ് തോലത്ത് ആദ്യ ലേലം വിളിച്ചു കേരളത്തിലെ മറ്റു പ്രമുഖ അടക്ക കച്ചവടക്കാർ ലേലത്തിൽ പങ്കെടുത്തു ലേലം ചെയ്ത അടക്ക തൂക്കം എടുക്കുന്നത് പുലർച്ചവരെ നീണ്ടു.
ഒന്നാംതരം അടക്ക തുലാതിന് 7650 മുതൽ 8131 രൂപ വരേയും രണ്ടാംതരം അടക്ക 4000 മുതൽ 7500 രൂപ വരെ ലേലം പോയി. ചാലിശേരി പഴയ അടക്ക കേന്ദ്രം കേരളത്തിലെ ഒന്നാം നമ്പറായി മാറുകയാണ്.
ആദ്യമായാണ് ഇത്രയധികം അടക്ക ചാക്കുകൾ പഴയ തലമുറയിലെ കർഷകരും പുതിയ തലമുറയിലെ കർഷകരും കാണുന്നത്.
വിപണി സജീവമായതോടെ നൂറു കണക്കിന് കർഷകർക്കും , തൊഴിലാളികൾക്കും പുത്തനുണർവ്വായി മാറി.
കെട്ടിട ഉദ്ഘാടനം പ്രമുഖ അടക്കാ വ്യവസായി ഷിനോയ് തോലത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ , കെ.പി പി.സി സി നിർവാഹക സമിതി അംഗം സി.വി. ബാല ചന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഫൈസൽ , പഞ്ചായത്തംഗങ്ങളായ ആനിവിനു , ഹുസൈൻ പുളിയ ഞ്ഞാലിൽ , പി.വി.രജീഷ് , നിഷ അജിത് കുമാർ , പഞ്ചായത്ത് കോ കോർഡിനേറ്റർ പ്രദീപ് ചെറുവാശേരി , രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ആർ വിജയമ്മ , ശിവശങ്കരൻ , യൂസഫ് പി.ഐ , റഷീദ് പണിക്ക വീട്ടിൽ , ബാലൻ മാസ്റ്റർ , സക്കീർ , സാലിഹ് കെ.എച്ച് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് മുഖ്യ രക്ഷാധികാരി ഷിജോയ് തോലത്ത്, പ്രസിഡന്റ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡന്റ് സാലിഹ് കാണക്കോട്ടിൽ, സെക്രട്ടറി ബാബു കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി
ചിത്രം: ചാലിശേരി പഴയ അടക്ക മാർക്കറ്റിന്റെ പുതിയ കെട്ടിടം പ്രമുഖ വ്യവസായി ഷിനോയ് തോലത്ത് ഉദ്ഘാടനം ചെയ്യുന്നു.