കേരള പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുനനതെന്നും ഇത്തരം നിയമത്തിനെതിരെ 2015ൽ സുപ്രീംകോടതി നിലപാട് എടുത്തപ്പോൾ അതിനെ പ്രശംസിക്കുകയും രാഷ്ട്രീയ പ്രചരണമാക്കുകയും ചെയ്ത ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതേ പിണറായി തന്നെ സാമൂഹ്യമാദ്ധ്യമങ്ങളെയും മുഖ്യധാരാ മാദ്ധ്യമങ്ങളെയും കരിനിയമം കൊണ്ടുവന്ന് നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്.
രാഷ്ട്രീയമായ എതിർപ്പിനെ പോലും തടസപ്പെടുത്താനുള്ള ഗൂഢ നീക്കമാണിത്. സംസ്ഥാന സർക്കാരിനെതിരെ ഉയർന്നു വരുന്ന ജനവികാരം തടയാനാണ് ശ്രമം. ഇപ്പോൾ തന്നെ പൊലീസിനെ ദുരുപയോഗം ചെയ്യുന്ന സർക്കാർ പൊലീസിനെ മർദ്ധനോപാധിയാക്കുകയാണ്. ഭരണത്തിനെതിരായ പ്രതിഷേധങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നതാണ് 118 എ കൊണ്ടുവരാൻ പിണറായിയെ പ്രേരിപ്പിച്ചത്. സ്ത്രീകൾക്കെതിരായ അക്രമം തടയാനെന്ന വ്യാജേനയാണ് പുതിയ നിയമം. സ്ത്രീകൾക്കെതിരായ കടന്നാക്രമണം തടയാൻ നിലവിലുള്ള നിയമം പോലും ഉപയോഗിക്കാത്ത സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ കൈകാര്യം ചെയ്യാൻ ആസൂത്രിതമായ നയം സ്വീകരിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ നിയമത്തിനെതിരെ യു.ഡി.എഫ് എന്താണ് മിണ്ടാത്തത്. പോലീസ് ആക്ട് ഭേദഗതി 118A കത്തിച്ച് പാലക്കാട് യുവമോർച്ച പ്രതിഷേധിച്ചു