നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച കാർ കല്‍വർട്ടിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. മേലാർകോട് ആണ്ടിത്തറ ബാലസുബ്രഹ്മണ്യൻ (39) ആണ് മരിച്ചവരില്‍ ഒരാള്‍.
കോട്ടേക്കുളം നെന്മാറ ഫോറസ്റ്റ് ഓഫീസ് റോഡില്‍ പുളിഞ്ചുവട്ടിന് സമീപം വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം.
ആലത്തൂരില്‍ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിരെ വന്ന ബൈക്കിടിച്ച് തെറിപ്പിച്ചു. കർണ്ണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലെ യാത്രക്കാരന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ നെന്മാറ സ്വകാര്യ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരിച്ചു