ആലത്തൂർ: വാനൂരില്‍ സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും രണ്ടര വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു.
ഇരട്ടക്കുളം മണ്ണയം കാട്ടില്‍ ദീപു ഭാര്യ സുമ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്വാതി ജംഗ്ഷൻ ഭാഗത്ത് നിന്നും ഇരട്ടക്കുളം ഭാഗത്തേക്ക് സ്കൂട്ടറില്‍ ഭർത്താവും രണ്ടര വയസ്സുള്ള കുട്ടിയുമൊത്ത് പോകുമ്ബോഴാണ് അപകടം സംഭവിച്ചത്. ഇതേ ദിശയില്‍ വന്ന കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സുമ മരിച്ചു.









