മണ്ണാർക്കാട്: ഇന്നലെ വൈകീട്ട് കുരുത്തിച്ചാലിൽ ഒഴുക്കിൽ പെട്ട് കാണാതായ വളാഞ്ചേരി കൊളത്തൂർ സ്വദേശി ഹാരിസ് (26)നായുള്ള തിരച്ചിൽ പുനരാംരംഭിച്ചു. ഇന്നലെ വൈകീട്ട് മലവെള്ളപ്പാച്ചിലും, വെളിച്ചക്കുറവും അതിജീവിച്ച് കുരുത്തിച്ചാലിൽ ഫയർഫോഴ്സും, ഐ എ ജി പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഹാരിസിനെ കണ്ടെത്താനായിരുന്നില്ല. രാവിലെയോടെ തന്നെ ഫയർഫോഴ്സ് & റസ്ക്യൂ ടീം, ഐ എ ജി പ്രവർത്തകർ നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിച്ചു.