പനയംപാടത്ത് കെ എസ് ആർ ടി സി ബസും മിനിലോറിയും കൂട്ടിയിടിച്ചു
കല്ലടിക്കോട് : കോഴിക്കാട് – പാലക്കാട് ദേശീയപാത പനയംപാടം ഇറക്കത്തിൽ വീണ്ടും വാഹനാപകടം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 10 മണിയോടെ പാലക്കാട് ഭാഗത്തേക്ക് പോവുന്ന കെ എസ് ആർ ടി സി ബസും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുന്ന മിനിലോറിയും തമ്മിലാണ് അപകടമുണ്ടായത് . ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടേയും മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി