പറളി പാലത്തിനു സമീപം കോവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും സ്കൂട്ടിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും എതിരെ വന്ന സ്കൂട്ടിയുമാണ് അപകടത്തിൽ പെട്ടത്. രോഗിയുൾപ്പെടെ ആംബുലൻസിൽ ഉണ്ടായിരുന്ന 3 പേർക്കും സ്കൂട്ടിയിലുണ്ടായിരുന്ന യാത്രികനും പരിക്കേറ്റു. ക്രിട്ടിക്കൽ കെയർ24×7 എമർജൻസി ടീമിന്റെ നേതൃത്വത്തിൽ പരിക്കേറ്റവരെ ആദ്യം സ്വകാര്യ ആശുപത്രിയിലും ശേഷം ജില്ലാ ആശുപത്രിയിലും എത്തിച്ചു.