ചിറ്റൂർ
കോഴിപാറയിൽ
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോഴിപ്പാറ മാരിയമ്മൻ കോവിൽ സ്ട്രീറ്റ്
സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ ശക്തിവേൽ (23) ആണ് മരിച്ചത്.
സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന
കുലുക്കുപാറ ബാലന്റെ മകൻ ശ്രീനാഥ് (23)
ഗുരുതര പരിക്കേറ്റ് പാലക്കാട് സ്വാകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
ചൊച്ചാഴ്ച അഞ്ച് മണിയോടെ കോഴിപ്പാറ ശനീശ്വരൻ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടം.
കൊഴിഞ്ഞാമ്പാറ ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകവേ സ്കൂട്ടർ നിയന്ത്രണം വിട്ട് സ്കൂട്ടർ
മറിഞ്ഞാണ് അപകടം
തലയ്ക്ക് ഗുരുതര പരിക്കേറ്റ ശക്തിവേലിനേയും, ശ്രീനാഥിനെയും
നാട്ടുകാർ ചേർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശക്തിവേലിന്റെ
ജീവൻ രക്ഷിക്കാനായില്ല.
കൊഴിഞ്ഞാമ്പാറ പോലീസ് ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തും.
അമ്മ ലക്ഷ്മി
സഹോദരി സന്ധ്യ