തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.
പാലക്കാട് ആലത്തൂർ വടക്കഞ്ചേരിയിലെ ജോയി ജോസഫിൻ്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷിജോ മുംബൈയിൽ നിന്നാ ട്ടിലേക്ക് വരുന്നതിനിടയിൽ കാഞ്ഞങ്ങാട്
ഇഖ്ബാൽ ഗെയിറ്റിനു സമീപത്ത് വെച്ച് ഇന്ന് രാവിലെ എട്ട് മണിയോടെ അപകടം.
നേത്രാവതി എക്സ്പ്രസിൻ്റെ വാതിൽപ്പടിയിൽ നിന്നും അബദ്ധത്തിൽ തെറിച്ചു വീഴുകയായിരുന്നു യെന്ന് സംശയിക്കുന്നു. തീവണ്ടിയിൽ നിന്ന് ഒരാൾ വിഴുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഹോസ്ദുർഗ് പോലീസിനെ വിവരമറിഞ്ഞച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ജില്ലാശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. അവിവാഹിതനാണ്.










