കല്ലടിക്കോട് : ദേശീയ പാത പനയംപാടത്ത് വീണ്ടും അപകടം.
ഇന്നലെ പുലർച്ചെ മൂന്നിന് കോഴിക്കോട്ടിൽ നിന്നും പാൽ ഇറക്കി വരുന്ന ലോറിയും, പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട്ടിലേക്ക് പച്ചക്കറി കയറ്റി വരുന്ന പിക്കപ്പ് വാഹനം തമ്മിൽ പനയംപാടത്ത് വെച്ചായിരുന്നു അപകടം തുടർച്ചയായി അപകടം നടക്കുന്ന സ്ഥലമാണിത്.
അപകടത്തിൽ ഇരു വാഹനത്തിലെയും ഡ്രൈവർമാർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചു, ഇടിയുടെ ആഘാത്തിൽ പിക്കപ്പ് വാഹനം മറിഞ്ഞു ലോറിയുടെ മുൻ ഭാഗം തകർന്നു.










