കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചിരുന്നു
പാലക്കാട് : മേഴ്സി കോളേജ് ജംഗ്ഷൻ മുതൽ തിരുനെല്ലായി വരെയുള്ള റോഡ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട് താണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണം . കഴിഞ്ഞദിവസം ഇവിടെ ടോറസ് ലോറിക്കടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ ദാരുണമായി മരിച്ചിരുന്നു. അന്ന് പ്രദേശവാസികൾ ക റോഡ് ഉപരോധിക്കുക തുടങ്ങിയ സമരമുറകൾ നടത്തിയിരുന്നു : അധികാരികൾ സംഭവസ്ഥലത്തെത്തി എത്രയും പെട്ടെന്ന് റോഡിൻറെ നിർമാണ പ്രവർത്തികൾ തുടങ്ങുമെന്ന് അറിയിച്ചാണ് സമരപരിപാടികൾ അവസാനിപ്പിച്ചത്. അതേ സ്ഥലത്താണ് ഇന്ന് ടിപ്പർലോറി വീണ്ടും അപകടത്തിൽ പെട്ടിരിക്കുന്നത്.