മേലാമുറിയിൽ വാഹനാപകടം ഇരുചക്രവാഹനം യാത്രക്കാരൻ മരിച്ചു
പാലക്കാട് :മേലാമുറി മേഴ്സി കോളേജ് ജംഗ്ഷനു സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ കല്ലേക്കാട് സ്വദേശി ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ടോറസ് ലോറി സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു