ആലത്തൂർ: കാവശ്ശേരി പത്തനാപുരം പരേതനായ ഇക്ബാൽ മകൻ ഹബീബ് (15) പത്തനാപുരം വട്ടപ്പാറയിലെ പഴയ ക്വാറിയിൽ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം കുളിക്കാൻ ഇറങ്ങിയതായിരുന്നു അപകട ഭീഷണി നിലനിൽക്കുന്ന ഇവിടുത്തെ ക്വാറിയിൽ. കുഴൽമന്ദം ചരപ്പറമ്പിലെ അനാഥാലയത്തിലെ അന്തേവാസി ആയിരുന്നു. ഇന്ന് എസ്. എസ്. എൽ. സി പരീക്ഷ എഴുതാനിരിക്കുകയായിരുന്നു.
മാതാവ് റഹ്മത്ത്
08/04/2020