കാരാക്കുർശ്ശി: തെങ്ങിൽ കയറി തേങ്ങയിടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി മദ്രസ അധ്യാപകൻ മരണപ്പെട്ടു.
വാഴമ്പുറം സ്വദേശി ഇസഹാക്ക് സഖാഫി ആണ് മരണപ്പെട്ടത്. ഇന്ന് കാലത്ത് പതിനൊന്നര മണിയോടെയാണ് സംഭവം.
മദ്രസാ സമയം കഴിഞ്ഞ് തേങ്ങയിടുന്ന തൊഴിൽ ചെയ്തുവരികയായിരുന്നു. പുല്ലശ്ശേരിയിൽ വെച്ചായിരുന്നു സംഭവം.