കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലേക്ക് പാഞ്ഞു കയറി അപകടം.
തുടർന്ന് മറിഞ്ഞ് എതിർ വശത്തുനിന്നു വരികയായിരുന്ന 2 ബസുകളിൽ ഇടിച്ചു. ലോറി മറിയുന്നതുകണ്ട് ബസ് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ പുലർച്ചെയാണ് അപകടം.
വാഹനങ്ങൾ സർവ്വീസ് റോഡ് വഴിയാണ് പോകുന്നത്.പാലക്കാട്ടു നിന്നു കോയന്പത്തൂരിലേക്ക് പോകുകയായിരുന്നു ലോറി. കോയന്പത്തൂരിൽ നിന്ന് പാലക്കാട്ടേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിലും ഒരു സ്വകാര്യ കന്പനിയുടെ ജീവനക്കാരെ കൊണ്ടുപോകുന്ന ബസിലുമാണ് ഇടിച്ചത്. ലോറി ഡ്രൈവർക്ക് സാരമായ പരിക്കേറ്റു.